2015, ജൂലൈ 6, തിങ്കളാഴ്‌ച

ഗൃഹം


നിക്കും ഉണ്ട് ഒരു കുടില്‍
പച്ച വിരിച്ച നെല്‍വയലില്‍
ഇടയില്‍ കാറ്റിന്‍റെ
ഗതിയറിഞ്ഞു ചലിക്കുന്ന
എന്‍റെ സ്വപ്നകുടില്‍

ഉറക്കത്തില്‍ എന്നെ
മാടി വിളിക്കുന്ന
കഴുക്കോലും ഉത്തരവും
ചുമരും ഓടും കിന്നാരം
പൊത്തി കളിക്കുന്ന
അടുക്കളയും കിടപ്പ് മുറിയും

പണ്ട് എങ്ങോ കഴിഞ്ഞു
പോയ ദിനത്തില്‍
എന്നോട് കളി ചിരി
കൂടിയ ചാണക നാരുകള്‍

ഇറവെള്ളം കോരി
കുളിച്ച നാളുകള്‍
ഇങ്ങു മരുഭൂമിയിലും
കുളിര് നല്‍കുന്നു
ഓര്‍മ്മകളുടെ ആശ്വാസകുളിര്‍

ഞാന്‍ മടങ്ങുകയാണ്
എന്‍റെ കുടിലിലേക്ക്

ഇന്നത്തെ ചിന്ത
നാളെ പോലിപ്പിക്കാം

വാര്‍ക്ക കമ്പിയും
പൂഴിയും കൊണ്ട്
നാളെ ഒരു കവിത
ചിതലരിച്ച കവിത

ഹൈക്കൂ


മരണമെന്ന.
സൂചനാ ബോർഡിലേക്കുള്ള
മരുന്നാകുന്നു
ക്ലോക്കിലെ ത്രിമൂർത്തികൾ

വീതം വെപ്പ്


രണകിടക്കയില്‍
ചുറ്റുംചോരകള്‍
കയ്യില്‍മുദ്രപേപ്പറുമായി
എന്‍റെ വീതം എന്‍റെ വീതം
എന്നലറി വിളിക്കുന്നു

മൂത്തമകന് അഞ്ചു സെന്റ്‌
ലൈക്ക് കൊടുത്തു
തൃപ്തി അടഞ്ഞ സന്തോഷത്തില്‍
അവന്‍ തുള്ളി ചാടി

മകള്‍ക്ക് മൂന്ന് സെന്റ്‌ കമന്ടും നല്‍കി
അളിയന് സ്റ്റാറ്റസ് കൊടുത്തപ്പോള്‍
സ്റ്റാറ്റസ് പോരപോലും

വീണ്ടും ബഹളം കിട്ടിയത് പോരാ
പ്രൊഫൈല്‍തറവാട്
കൂടി മകള്‍വാദിച്ചു
അത് കാടുമൂടിയ അവശിഷ്ടം
എങ്കിലും ഒപ്പിട്ടു കൊടുത്തു
കൈകള്‍ കൊണ്ട് ചുണ്ടോപ്പ്

മരണത്തെ പുല്‍കാന്‍
നേരംഇനിയും ബാക്കി
ഓര്‍മ്മകള്‍ ചിക്കി

എനിക്ക് കിട്ടിയ ലൈക്കുകള്‍
അദ്വാനിച്ചു നേടിയ കമണ്ടുകള്‍
ആറ്റുനോക്കിയ പ്രൊഫൈല്‍
ഓര്‍മ്മകള്‍ കനക്കുന്നു

വീതം വെപ്പ് കഴിഞ്ഞു
ഞാന്‍ ഇന്ന് കുടിയടപ്പ്
നഷ്ടപെട്ട ടാഗ് പോലെ
ആരോ ലൈക്കിയ പേജ് പോലെ
അലഞ്ഞു തിരിഞ്ഞു നടക്കുന്നു
ആരുടെയൊക്കെയോ ചുമരുകളില്‍
മോക്ഷം കിട്ടാത്ത ആത്മാവ് പോല്‍

2015, ജൂലൈ 5, ഞായറാഴ്‌ച

ഹൈക്കൂ


ചിത്രഗുപ്തന്റെ മുഖപുസ്തകത്തിൽ
നിന്നും
രിജകറ്റ് ചെയ്യാൻ പറ്റാത്ത
ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നിരിക്കുന്നു .

കാലന്റെ .....

2015, ജൂലൈ 4, ശനിയാഴ്‌ച

ഹൈക്കൂ




പിണ്ടചോറുണ്ണാൻ
കാക്കയ്ക്ക് വേണ്ടി
മൂന്നു കൈക്കൊട്ട് 
നിരാശനായി
ഒടുവിൽ
ഞാൻ തന്നെ
കൊത്തി തിന്നു