2015 ജൂലൈ 6, തിങ്കളാഴ്‌ച

ഗൃഹം


നിക്കും ഉണ്ട് ഒരു കുടില്‍
പച്ച വിരിച്ച നെല്‍വയലില്‍
ഇടയില്‍ കാറ്റിന്‍റെ
ഗതിയറിഞ്ഞു ചലിക്കുന്ന
എന്‍റെ സ്വപ്നകുടില്‍

ഉറക്കത്തില്‍ എന്നെ
മാടി വിളിക്കുന്ന
കഴുക്കോലും ഉത്തരവും
ചുമരും ഓടും കിന്നാരം
പൊത്തി കളിക്കുന്ന
അടുക്കളയും കിടപ്പ് മുറിയും

പണ്ട് എങ്ങോ കഴിഞ്ഞു
പോയ ദിനത്തില്‍
എന്നോട് കളി ചിരി
കൂടിയ ചാണക നാരുകള്‍

ഇറവെള്ളം കോരി
കുളിച്ച നാളുകള്‍
ഇങ്ങു മരുഭൂമിയിലും
കുളിര് നല്‍കുന്നു
ഓര്‍മ്മകളുടെ ആശ്വാസകുളിര്‍

ഞാന്‍ മടങ്ങുകയാണ്
എന്‍റെ കുടിലിലേക്ക്

ഇന്നത്തെ ചിന്ത
നാളെ പോലിപ്പിക്കാം

വാര്‍ക്ക കമ്പിയും
പൂഴിയും കൊണ്ട്
നാളെ ഒരു കവിത
ചിതലരിച്ച കവിത

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ