ചുറ്റുംചോരകള്‍
കയ്യില്‍മുദ്രപേപ്പറുമായി
എന്‍റെ വീതം എന്‍റെ വീതം
എന്നലറി വിളിക്കുന്നു
മൂത്തമകന് അഞ്ചു സെന്റ്
ലൈക്ക് കൊടുത്തു
തൃപ്തി അടഞ്ഞ സന്തോഷത്തില്‍
അവന്‍ തുള്ളി ചാടി
മകള്‍ക്ക് മൂന്ന് സെന്റ് കമന്ടും നല്‍കി
അളിയന് സ്റ്റാറ്റസ് കൊടുത്തപ്പോള്‍
സ്റ്റാറ്റസ് പോരപോലും
വീണ്ടും ബഹളം കിട്ടിയത് പോരാ
പ്രൊഫൈല്‍തറവാട്
കൂടി മകള്‍വാദിച്ചു
അത് കാടുമൂടിയ അവശിഷ്ടം
എങ്കിലും ഒപ്പിട്ടു കൊടുത്തു
കൈകള്‍ കൊണ്ട് ചുണ്ടോപ്പ്
മരണത്തെ പുല്‍കാന്‍
നേരംഇനിയും ബാക്കി
ഓര്‍മ്മകള്‍ ചിക്കി
എനിക്ക് കിട്ടിയ ലൈക്കുകള്‍
അദ്വാനിച്ചു നേടിയ കമണ്ടുകള്‍
ആറ്റുനോക്കിയ പ്രൊഫൈല്‍
ഓര്‍മ്മകള്‍ കനക്കുന്നു
വീതം വെപ്പ് കഴിഞ്ഞു
ഞാന്‍ ഇന്ന് കുടിയടപ്പ്
നഷ്ടപെട്ട ടാഗ് പോലെ
ആരോ ലൈക്കിയ പേജ് പോലെ
അലഞ്ഞു തിരിഞ്ഞു നടക്കുന്നു
ആരുടെയൊക്കെയോ ചുമരുകളില്‍
മോക്ഷം കിട്ടാത്ത ആത്മാവ് പോല്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ